രാജസ്ഥാനിലെ ജയ്പൂരില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് നാല് മരണം.... 37 പേര്‍ക്ക് പരുക്ക്

രാജസ്ഥാനിലെ ജയ്പൂരില്‍ വന്‍ വാഹനാപകടം. ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 4 പേര്‍ വെന്ത് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പത്തിലധികം വാഹനങ്ങള്‍ കത്തിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലാണ് വാഹനാപകടം സംഭവിച്ചത്. പെട്രോള്‍ പമ്പിന് സമീപം രാസവസ്തുക്കള്‍ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് പേര്‍ മരിക്കുകയും 37 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഭാന്‍ക്രോട്ട മേഖലയിലെ പെട്രോള്‍ പമ്പിലേയ്ക്ക് തീ പടര്‍ന്നതായി പൊലീസ് പറഞ്ഞു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തീപിടിത്തത്തില്‍ കത്തിനശിക്കുകയായിരുന്നു.
20 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























