ഭാര്യയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ഭര്‍ത്താവ് അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.
മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കിയിരുന്നു. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍, പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
തൂത്തുക്കുടിയിലെ മീന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഇയാള്‍ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു.
ഇതിനുശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ദമ്പതികള്‍ രണ്ടുമാസം മുന്‍പാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്. കോള്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെല്‍വേലി ജില്ലയിലെ തച്ചനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ 2022ല്‍ റജിസ്ടര്‍ ചെയ്ത കേസില്‍ പ്രതിയാണ് മാരിമുത്തു.
https://www.facebook.com/Malayalivartha
























