കര്‍ഷകസംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച തുടങ്ങണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷകസംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച തുടങ്ങണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച .
ജില്ലാ കേന്ദ്രങ്ങളില്‍ എസ്‌കെഎം നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പഞ്ചാബ് അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക, നിരാഹാരം കിടക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, ഗ്രേറ്റര്‍ നോയിഡയില്‍ ജയിലിലടച്ച കര്‍ഷകരെ മോചിപ്പിക്കുക, കേന്ദ്രം പുറത്തിറക്കിയ കാര്‍ഷിക വിപണനത്തിനായുള്ള ദേശീയ നയചട്ടക്കൂട് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് അഖിലേന്ത്യാ പ്രക്ഷോഭം.
ഉത്തര്‍പ്രദേശ്,പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് തുടങ്ങി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി. ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചായിരുന്നു പ്രതിഷേധം.
https://www.facebook.com/Malayalivartha
























