Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്കും ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി

13 FEBRUARY 2016 10:17 PM IST
മലയാളി വാര്‍ത്ത.

അക്കൗണ്ടുകളില്‍നിന്ന് നിക്ഷേപകന്റെ പണം നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ബാങ്കുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. അക്കൗണ്ട് ഉടമയ്ക്ക് നഷ്ടമായ പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ വ്യക്തമാക്കി. ഐ.സി.ഐ.സി.ഐ. ബാങ്കിലെ അക്കൗണ്ടില്‍നിന്ന് 5.5 ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി കെ. ബേസില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

നിക്ഷേപം മുഴുവന്‍ താനറിയാതെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. നടപടിക്രമമെന്ന രീതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പുരോഗതിയില്ല. ബാങ്കും ഇക്കാര്യത്തില്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് െ്രെകംബ്രാഞ്ചിന് കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാത്രമല്ല, പണം നഷ്ടപ്പെടുന്ന സംഭവങ്ങളില്‍ ബാങ്കുകള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, തട്ടിപ്പിന് പിന്നില്‍ പഞ്ചാബ് കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും അക്കൗണ്ട് പിന്‍നമ്പറും മറ്റും രഹസ്യമായി സൂക്ഷിക്കേണ്ടത് അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. പണം നല്‍കാന്‍ ബാധ്യതയില്ലെന്നും ബാങ്ക് കോടതിയെ അറിയിച്ചു.
ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ബാങ്കിന്റെ വിശദീകരണം കേട്ട കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അതിനാല്‍, കോടതികളും ഇത്തരം കേസുകളെ ഗൗരവത്തോടെ തന്നെ സമീപിക്കും.

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി അക്കൗണ്ടുകളില്‍നിന്ന് പണം ചോര്‍ത്തുന്നതിനെതിരെ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (6 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (10 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (11 hours ago)

Malayali Vartha Recommends