ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം...റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി

ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂചലനം...റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. ലഖ്പത്തിന് 76 കിലോമീറ്റര്‍ വടക്ക്-വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ആളപായമോ വസ്തു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കച്ചില്‍ ഈ മാസത്തെ രണ്ടാമത്തെ ഭൂചലനമാണിത്. 7 ന് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.
നവംബര്‍ 18ന് ഇവിടെ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും നവംബര്‍ 15 ന് വടക്കന്‍ ഗുജറാത്തിലെ പാടാനില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.
https://www.facebook.com/Malayalivartha
























