മുംബൈ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയിലെ വിവിധ നഗരങ്ങളെ ആക്രമിക്കാന്‍ ലഷ്‌ക്കര്‍ ഇ തയ്ബ പദ്ധതിയിട്ടിരുന്നു

മുംബൈ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യയിലെ വിവിധ നഗരങ്ങളെ ആക്രമിക്കാന്‍ ലഷ്‌ക്കര്‍ ഇ തയ്ബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. നഗരങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിക്ക്് പുറമേ പൂനെയിലെ കരസേന ആസ്ഥാനത്തേക്ക് നുഴഞ്ഞുകയറാന്‍ തന്നോട് ഐഎസ്‌ഐ നിര്‍ദേശിച്ചിരുന്നതായും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.
പ്രത്യേക ടാഡാ കോടതിക്ക് മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. 2009 ല്‍ പൂനെയില്‍ എത്തിയ താന്‍ ഐഎസ്‌ഐ നിര്‍ദേശ പ്രകാരം കടുത്ത സുരക്ഷാ സംവിധാനമുള്ള പൂനെയിലെ സൈനിക കേന്ദ്രത്തിന്റെ ചിത്രം പകര്‍ത്തിയതായി ഇയാള്‍ വ്യക്തമാക്കി. ഇവിടെ നിന്നും ചാരപ്പണിക്ക് സൈനികനെ കണ്ടെത്താന്‍ ഐഎസ്‌ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഹെഡ്‌ലി വെളിപ്പെടുത്തി.
സൈന്യത്തിന്റെ ദക്ഷിണ കമാന്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സായ പൂനെയില്‍ മാര്‍ച്ച് 16 നും 17 നും എത്തിയ ഹെഡ്‌ലി ഇവിടം നിരീക്ഷിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 2008 നവംബറില്‍ മുംബൈയില്‍ ആക്രമണം നടത്തിയതിന് നാലു മാസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. ഐഎസ്‌ഐ മേജര്‍ ഇക്ബാലിന്റേതായിരുന്നു പൂനെ പരിപാടി. ഇയാള്‍ക്ക് പിന്നീട് പകര്‍ത്തിയ വീഡിയോ കൈമാറുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























