ജെഎന്‍യുവിലെത്തിയ രാഹുലിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണയുമായെത്തിയ രാഹുലിനെതിരെയാണ് എബിവിപി പ്രതിഷേധിച്ചത്. 'രാഹുല്‍ ഗാന്ധി ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളികളുമായാണ് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് നേരത്തെ ബിജെപിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഹാഫിസ് സയിദിനെ പോലെയെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ ആരോപിച്ചു. രാഹുലിന്റെ വാക്കുകള്‍ രാജ്യത്തിനായി ജീവന്‍ നല്‍കിയവരെ അപമാനിക്കുന്നതും ദേശവിരുദ്ധര്‍ക്ക് പിന്തുണ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തങ്ങളുടെ വരുതിയില്‍ വരാത്തതിനാല്‍ ജെഎന്‍യുവിനെ കേന്ദ്രസര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. രാജ്യവിരുദ്ധ വികാരം അംഗീകരിക്കാനാകില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
പാര്‍ലമെന്റ്് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിനാണ് എഐഎസ്എഫ് നേതാവും യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 124എ, 120ബി എന്നിവയനുസരിച്ചു രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കനയ്യയെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























