ഡൽഹിയിൽ 200 വിമാനങ്ങൾ വൈകി; കനത്ത മൂടൽ മഞ്ഞിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ദൂരക്കാഴ്‌ചമങ്ങിയതിനാലാണ് വിമാനങ്ങൾ വൈകിയത്

ഡൽഹിയിൽ 200 വിമാനങ്ങൾ വൈകി. കനത്ത മൂടൽ മഞ്ഞിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ദൂരക്കാഴ്‌ച മങ്ങിയതിനാലാണ് വിമാനങ്ങൾ വൈകിയത്. ഇതോടെ വിമാന സർവീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു . വെള്ളിയാഴ്‌ച മാത്രം 200 വിമാനസർവീസുകൾ വൈകി.
ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളും വൈകി. ട്രെയിൻ ഗതാഗതവും താളംതെറ്റി. 24 ട്രെയിനുകൾ വൈകി. 13 എണ്ണത്തിന്റെ സമയം പുനഃക്രമീകരിച്ചു. അമൃത്‌സർ, ഗുവാഹത്തി വിാനത്താളങ്ങളിലും മൂടൽ മഞ്ഞ് സർവീസുകൾ വൈകിച്ചു. ഇവിടങ്ങളിലും ദൂരക്കാഴ്‌ച മങ്ങി . കനത്ത മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വിമാനങ്ങളുടെ സമയമാറ്റം യാത്രക്കാർ പരിശോധിക്കണമെന്ന് വിമാന കമ്പനികൾ അറിയിച്ചു.
ഡൽഹിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് മൂടി .കഠിനമായ ശൈത്യകാലം തുടരുന്നതിനാൽ ഭവനരഹിതരായ നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ താമസിച്ചു. കേന്ദ്ര\കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് ശനിയാഴ്ച രാവിലെ 5.30 ന് ഡൽഹിയിൽ 10.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഇന്നലെ ഈ സമയത്ത് നഗരത്തിലെ താപനില 9.6 ഡിഗ്രി സെൽഷ്യസായിരുന്നു.
അതേസമയം, ദേശീയ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടർന്നു.സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കനുസരിച്ച് ഡൽഹിയിൽ ഇന്ന് രാവിലെ ആറിന് എ.ക്യു.ഐ 385 ആണ് രേഖപ്പെടുത്തിയത്. ഇന്നലെ ഇതേ സമയം 348 ആയിരുന്നു.
https://www.facebook.com/Malayalivartha
























