തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ സ്ഫോടനം

തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ സ്‌ഫോടനം. അഞ്ച് തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. സ്ഫോടനത്തില്‍ നാല് മുറികളെങ്കിലും തകരുകയും മരണം സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.
പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























