പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകര്‍? ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ ഇന്ത്യാ വിരുദ്ധ, പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന ആരോപണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രകടനത്തില്‍ നുഴഞ്ഞുകയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളാണെന്ന് എ.ബി.വി.പി അനുകുലികളും എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് എതിര്‍ വിഭാഗവും ആരോപിച്ചിരുന്നു. ഇതിനിടെ എ.ബി.വി.പി പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വീഡിയോയും പുറത്തു വന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























