ആംആദ്മി പാര്‍ട്ടിക്ക് തലസ്ഥാന ഭരണത്തിന്റെ ഒന്നാം പിറന്നാള്‍ ഇന്ന്

തലസ്ഥാനത്തെ അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സംസ്ഥാനത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എഴുപതില്‍ 48 സീറ്റ് വരെ (47 % വോട്ട്) നേടാന്‍ ആംആദ്മി പാര്‍ട്ടിക്കു കഴിയുമെന്ന എബിപി ന്യൂസ് നീല്‍സണ്‍ സര്‍വേ റിപ്പോര്‍ട്ടും പുറത്തുവന്നു.
ഒരുവര്‍ഷത്തെ ഭരണം വളരെ മികച്ചതാണെന്ന് സര്‍വേയില്‍ 15% പേര്‍ അഭിപ്രായപ്പെട്ടു. 35 % ഭരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം നേടിയാണു പാര്‍ട്ടി അധികാരത്തിലേറിയത്. അന്നു മൂന്നു സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ബിജെപിക്ക്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 22 സീറ്റ് വരെ നേടാമെന്നാണു സര്‍വേ പ്രവചനം; കോണ്‍ഗ്രസിനു സീറ്റൊന്നും കിട്ടില്ലെന്നും. നിരവധി വികസന പ്രവര്‍ത്തനവുമായി മുന്നേറിയ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളൊക്കെ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങല്‍ ഏല്‍പ്പിരുന്നു. പവര്‍ കട്ട് ഒഴിവാക്കിയതും വൈദ്യുതി ചാര്‍ജ് കുറച്ചതും എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളമെത്തിക്കുന്നത്ല്‍ വിജയം കണ്ടതും ആം ആദ്മി സര്‍ക്കാരിന്റെ വിജയമായി കണക്കാക്കുന്നു. ഡല്‍ഹിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി തുടങ്ങിവെച്ച ഒറ്റ ഇരട്ട പദ്ധതിയും വിജയം കണ്ടിരുന്നു. ഡല്‍ഹിയില്‍ നിരവധി ജനക്ഷേമപരമായ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ആം ആദ്മി സര്‍ക്കാരിന് അഭിമാനിക്കാം. എന്നാല്‍ ചെറിയൊരു വിഭാഗം ആം ആദ്മി സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നു. നിരവധി പ്രതിഷേധങ്ങളും ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായിട്ടുണ്ട്. കെജരിവാളിനെതിരെ മഷിയെറിഞ്ഞ സംഭവം വരെ എത്തി നില്‍ക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ വന്‍മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ 20 പുതിയ സ്‌കൂളുകള്‍ എന്നിവ തുടങ്ങാന്‍ സാധിച്ചു. എന്തുകൊണ്ടും ബി.ജെ.പി- കോണ്‍ഗ്രസ് ഭരണത്തെക്കാളും മികച്ച ഭരണമാണ് ആം ആദ്മിയുടെതെന്നാണ് സാധാരണക്കാരുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























