എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...

കഴിഞ്ഞ വർഷം അവസാനമായപ്പോൾ അതായത് ഡിസംബർ മാസത്തിൽ രണ്ടുവലിയ വിമാന ദുരന്തങ്ങളാണ് നമ്മൾ കണ്ടത്. രണ്ടു അപകടങ്ങളിലായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. സുരക്ഷാ സംവിധാനങ്ങൾ എല്ലാം വീണ്ടും വീണ്ടും പരിശോധിച്ച് യാത്ര പുറപ്പെട്ടാലും പല വെല്ലുവിളികളാണ് വിമാന യാത്രയ്ക്ക് നേരിടേണ്ടി വരിക . ചില വലിയ അപകടങ്ങൾ എല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത് . പലപ്പോഴും അപകടങ്ങൾ ഒഴിവാക്കാനായിട്ട് പൈലറ്റിന്റെ ശ്രമങ്ങൾ എല്ലാം ചർച്ചയാവറും ഉണ്ട് . ഇപ്പോഴിതാ എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം.
76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് ഇറക്കി, യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. നേപ്പാളിന്റെ ‘ബുദ്ധ എയർ’ ഫ്ലൈറ്റിലാണ് അപകടമുണ്ടായത്.കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നാണ് വിവരം. കാഠ്മണ്ഡുവിൽ നിന്ന് ഭദ്രാപൂരിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ് നമ്പർ 953 ആണ് ത്രിഭുവൻ എയർപോർട്ടിലിറക്കിയത്. സാങ്കേതിക തകരാറുണ്ടെന്ന് മനസിലാക്കിയ വിമാന ജീവനക്കാർ ഉടൻ തന്നെ വിമാനം വന്നവഴി തന്നെ തിരിച്ചുവിടുകയായിരുന്നു. ബുദ്ധ എയറിന്റെ ടെക്നിക്കൽ ടീം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി ഭദ്രാപൂരിലേക്ക് എത്തിക്കുമെന്ന് ബുദ്ധ എയർ അറിയിച്ചു.മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു. EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി.ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോഴാണ് ടയറുകളുടെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പിന്നാലെ അഗ്നിശമന സേനാംഗങ്ങളെത്തി വിമാനത്തിൻ്റെ ലാന്‍ഡിംഗ് ഗിയറിലെ ടയറുകളിലെ തീയണച്ചു. ഉയര്‍ന്ന വേഗതയില്‍ പോയി പിന്നീട് ടേക്ക് ഓഫ് നിരസിക്കുന്നതിനെ തുടര്‍ന്നുള്ള സാധാരണ നടപടിക്രമമാണിത്.ഓണ്‍ലൈനില്‍ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായി കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha
























