വീണ്ടും ദുരഭിമാനക്കൊല... 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു...യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിൽ..

വീണ്ടും ദുരഭിമാനക്കൊല. സംഭവം ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാതിരുന്ന യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോവുകയാണിപ്പോള്‍.
പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്.മിഥുന്‍ കുഷ്‌വാഹ എന്ന 22കാരനെ തൂങ്ങി മരിച്ച നിലയിലും കാമിനി സാഹു എന്ന 19കാരിയെ വീടിന് പിന്നില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
രണ്ട് പേരുടെയും പ്രണയ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു.പിന്നീട് നാട്ടുപഞ്ചായത്ത് ചേര്‍ന്ന് മിഥുനോട് മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് മിഥുന്‍ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അര്‍ദ്ധരാത്രിക്ക് ശേഷം കാമിനിയുടെ വീട്ടിലെത്തി രഹസ്യമായി പരസ്പരം കാണാറുണ്ടായിരുന്നു.
യുവാവ് സ്ഥിരം വീട്ടിലെത്തുന്നത് കാമിനിയുടെ ബന്ധുക്കളും മനസിലാക്കി. ജനുവരി ഒന്നിന് യുവതിയുടെ ജന്മദിനമായതിനാല്‍ മിഥുന്‍ എന്തായാലും ആഘോഷിക്കാന്‍ എത്തുമെന്ന് കണക്കാക്കി കാത്തിരുന്നു. രാത്രി യുവാവ് എത്തിയപ്പോള്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.
https://www.facebook.com/Malayalivartha
























