ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സി ആര്‍ പി എഫ് ജവാന് പരിക്ക്...

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സി ആര്‍ പി എഫ് ജവാന് പരിക്ക്. . സി ആര്‍ പി എഫിന്റെ 196ാം ബറ്റാലിയന്‍ സംഘം മഹാദേവ് ഘട്ട് മേഖലയില്‍ നടത്തിയ ഓപ്പറേഷനിടെയാണ് സ്ഫോടനം നടന്നത്.
പട്രോളിംഗിനിടെ സി ആര്‍ പി എഫ് ജവാന്‍ ഐഇഡിയുടെ മുകളിലൂടെ കടന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ ജവാനെ ബിജാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നാരായണ്‍പൂര്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു ഗ്രാമീണന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























