ഫ്‌ലൈ ഓവറില്‍ നിന്ന് ബൈക്കുമായി 20അടി താഴ്ചയിലേക്ക് വീണ 38കാരന് ദാരുണാന്ത്യം

ഫ്‌ലൈ ഓവറില്‍ നിന്ന് ബൈക്കുമായി 20അടി താഴ്ചയിലേക്ക് വീണ 38കാരന് ദാരുണാന്ത്യം.മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ബൈക്കുമായി ഫ്‌ലൈ ഓവറില്‍ നിന്ന് ഇരുപത് അടിയോളം താഴെ വീണ യുവാവ് ഗുരുതര പരിക്കുകള്‍ മൂലം ചികിത്സയിലിരിക്കെ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് യുവാവിന്റെ ബൈക്ക് ഡിവൈഡറില്‍ തട്ടി ഫ്‌ലൈ ഓവറിന് താഴേയ്ക്ക് വീണത്. ഗാസിയാബാദിലാണ് സംഭവം. ഇയാളുടെ ബൈക്കും പൂര്‍ണമായി തകര്‍ന്ന നിലയിലാണ് ഉള്ളത്.
അവദേശ് കുമാര്‍ എന്ന 38കാരനാണ് താക്കൂര്‍ദ്വാര ഫ്‌ലൈ ഓവറില്‍ നിന്ന് ബൈക്കുമായി താഴേയ്ക്ക് വീണത്. ബിഹാറിലെ ബാഗല്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. പൊലീസ് പട്രോളിംഗ് സംഘം ഇയാളെ ഗുരുതര പരിക്കുകളോട് എംഎംജി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫ്‌ലൈ ഓവറിന്റെ മധ്യ ഭാഗത്ത് നിന്ന് 20 അടി താഴ്ചയിലേക്ക് വീണതായാണ് പൊലീസ് വിശദമാക്കുന്നത്.
ഇയാളുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു യുവാവ് ഉണ്ടായിരുന്നതെന്നും പൊലീസ് വിശദമാക്കി. ലോഹ മന്ദിയിലുള്ള ഒരു വെയര്‍ ഹൌസിലെ ജീവനക്കാരനായിരുന്ന ഇയാള്‍ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























