ചെന്നൈയില്‍ പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം...കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയും രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു

പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ പെണ്‍കുട്ടിയും രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു.
പവിത്ര (11), മണികണ്ഠന്‍ (18) എന്നിവരാണു മരിച്ചത്. ഇരുവരും തമ്മിലുള്ള വഴക്കിനിടെ മൊബൈല്‍ ഫോണ്‍ താഴെവീണ് പൊട്ടിയതോടെ പവിത്ര പ്രകോപിതയാകുകയും വീടിനു സമീപത്തെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു.
സഹോദരിയെ രക്ഷിക്കാനായി മണികണ്ഠനും കിണറ്റിലേക്ക് ചാടിയെങ്കിലും രണ്ടു പേരും മുങ്ങിമരിച്ചു. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha

























