മൈസൂരു ജില്ലയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടം... കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

മൈസൂരു ജില്ലയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടം... കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. മൈസൂരുവിനടുത്തുള്ള ഹഞ്ച്യ ഗ്രാമത്തിനടുത്താണ് സംഭവം.
ജോഷ് ആന്റണി (33), ഇരട്ട സഹോദരന്‍ ജോബി ആന്റണി (33), ജോബിയുടെ ഭാര്യ സ്വാതി എന്നറിയപ്പെടുന്ന ഷര്‍മിള (28) എന്നിവരാണ് മരിച്ചത്.
ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളിലും ഓണ്‍ലൈന്‍ ഗെയിമുകളിലും വാതുവെപ്പ് നടത്തിയതിലൂടെ ജോബി ആന്റണിക്കും ഷര്‍മിളക്കും ഗണ്യമായ തുക നഷ്ടപ്പെട്ടതായി പൊലീസ് . അവര്‍ക്ക് പണം കടം കൊടുത്തിരുന്ന ആളുകള്‍ തിരികെ ആവശ്യപ്പെട്ട് അവരെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.
കടുത്ത സമ്മര്‍ദത്തിലും ദുഃഖത്തിലും ആയിരുന്ന ജോഷ് ആന്റണിയാണ് തിങ്കളാഴ്ച ആദ്യം തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുമ്പ് ആന്റണിയും ഷര്‍മിളയും സഹോദരിയുടെ പേര് ഉപയോഗിച്ച് വഞ്ചനാപരമായി വായ്പ നേടിയെന്ന് ആരോപിക്കുന്ന ഒരു വിഡിയോ റെക്കോഡുചെയ്തു.
'എന്റെ സഹോദരിക്ക് ഭര്‍ത്താവില്ല, ജോബിയും ഭാര്യയും അവര്‍ക്കെതിരെ വഞ്ചന നടത്തിയിട്ടുണ്ട്. എന്റെ മരണത്തിന് എന്റെ സഹോദരന്‍ ജോബി ആന്റണിയും ഭാര്യ ഷര്‍മിളയുമാണ് ഉത്തരവാദികള്‍. അവര്‍ ശിക്ഷിക്കപ്പെടണം' -വിഡിയോയില്‍ ജോഷ് പറഞ്ഞു. ജോഷിന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞയുടനെ ആന്റണിയും ഷര്‍മിളയും ചൊവ്വാഴ്ച തൂങ്ങിമരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha

























