ഡല്‍ഹി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ഇന്ന്... സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത്

ഡല്‍ഹി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ഇന്ന്... സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകളുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും എന്‍ഡിഎയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ബോളിവുഡ് നടീനടന്മാരടക്കം സെലിബ്രിറ്റികളെയും ആത്മീയ ആചാര്യന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.
"
https://www.facebook.com/Malayalivartha

























