ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 11 കാരിക്ക് മര്‍ദ്ദനം: മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 11 കാരിക്ക് മര്‍ദ്ദനം. സംഭവത്തില്‍ മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ മുഹമ്മദ് ഹസന്‍ ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി അനുസരണക്കേട് കാണിച്ചെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വെച്ച് തിരിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ചു വരുത്തിയായിരുന്നു മര്‍ദനം.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മദ്രസയില്‍ പ്രവേശനം നേടിയ പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു. കുട്ടികളെ മുഹമ്മ്ദ് ഹസന്‍ സ്ഥിരമായി മര്‍ദ്ദിക്കുന്നതിന് സ്ഥാപനത്തിലെ സിസിടിവി കാമറ ദൃശ്യങ്ങളില്‍ നിന്ന് തെളിവ് ലഭിച്ചതായി ബെംഗളൂരു നോര്‍ത്ത് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























