സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വ്യാഴാഴ്ച സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അവര്‍ സുഖമായിരിക്കുന്നുവെന്നും വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2024 ഡിസംബറില്‍ ഗാന്ധിക്ക് 78 വയസ്സ് തികഞ്ഞിരുന്നു. വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളാകാമെന്നാണ് റിപ്പോര്‍ട്ട്. പ്രവേശന സമയം കൃത്യമായി അറിയില്ലെങ്കിലും, വ്യാഴാഴ്ച രാവിലെയാണ് അവരെ പ്രവേശിപ്പിച്ചതെന്ന് ഒരു വൃത്തങ്ങള്‍ പറഞ്ഞു. അവര്‍ ഡോക്ടര്‍മാരുടെ ഒരു സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























