കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം... ഒറ്റശേഖരമംഗലം ഇടവാല്‍ ആര്യങ്കോട് വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ - അനിത ദമ്പതികളുടെ ഇളയമകന്‍ അനു ശേഖറാണ് (31) മരിച്ചത്.
മധുര ഡിവിഷനിലെ കല്ലുകുടി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. ഇന്നലെ രാവിലെ 8.30ന് തിരുച്ചി വിരുത് നഗറിലായിരുന്നു അപകടം. അവധി കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരമാണ് അനു വീട്ടില്‍ നിന്ന് മടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് വിരുത് നഗറിലെത്തി. അവിടെ നിന്ന് കല്ലുകുടിയിലേക്ക് പോകാന്‍ ചെങ്കോട്ട- ഈറോഡ് എക്സ്പ്രസില്‍ ചാടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്.
വാതിലിനോട് ചേര്‍ന്നുള്ള കമ്പിയില്‍ പിടികിട്ടാതെ കാല്‍വഴുതി പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച ശേഷം പാളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിറുത്തി അനുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അരുണിമ. നാല് മാസം പ്രായമുള്ള മകനുണ്ട്. സഹോദരന്‍ അരുണ്‍ ശേഖര്‍ തിരുച്ചിയില്‍ റെയില്‍വെ ലോക്കോ പൈലറ്റാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
https://www.facebook.com/Malayalivartha

























