സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമെന്ന് പ്രാധമിക നിഗമനം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിധി (16) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത് അധ്യാപകന്‍ ശ്രദ്ധിക്കുകയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഡോക്ടര്‍മാര്‍ സിപിആര്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും പ്രതികരിച്ചില്ല. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മരണത്തില്‍ കുട്ടിയുടെ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























