പരിഭ്രാന്തരോടെ ആളുകള്‍... ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.42ഓടെയാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി.
ഭൂനിരപ്പില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം . നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഫെബ്രുവരി 17ന് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പുലര്‍ച്ചെ 5.36നായിരുന്നു ഉഗ്രശബ്ദത്തോടെ ശക്തമായ പ്രകമ്പനമനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ബഹുനില കെട്ടിടങ്ങളില്‍ കുലുക്കം അനുഭവപ്പെടുകയും കട്ടിലുകളടക്കം ഇളകുകയും ചെയ്തതോടെ പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്കോടുകയായിരുന്നു.
https://www.facebook.com/Malayalivartha


























