ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു... രാജ്യം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..

ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ അയച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു... രാജ്യം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. . ജനങ്ങളോട് ശാസ്ത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മോദി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞത് ഒരു ദിവസമെങ്കിലും ശാസ്ത്രജ്ഞനായി സമയം ചെലവഴിക്കൂവെന്നും മോദി പറഞ്ഞു.'ചാമ്പ്യന്‍സ് ട്രോഫി ഇപ്പോള്‍ നടക്കുകയാണ്. ഞാന്‍ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല ഇപ്പോള്‍ സംസാരിക്കുന്നത്. പകരം ഇന്ത്യ ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ നേട്ടത്തെക്കുറിച്ചാണ്.
കഴിഞ്ഞ മാസം ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ 100-ാമത് റോക്കറ്റ് വിക്ഷേപണത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. അടുത്തിടെയായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ വനിതകളുടെ സ്വാധീനം വര്‍ദ്ധിക്കുകയാണ്. ബഹിരാകാശ മേഖല യുവാക്കളുടെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു .ജീവിതത്തില്‍ ആവേശകരമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ബഹികാരാശം നല്ലൊരു ഓപ്ഷനായി മാറിയിരിക്കുകയാണ്.
ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കും. അതിന്റെ ഭാഗമായി നിങ്ങള്‍ ശാസ്ത്രജ്ഞനായി ഒരു ദിവസം മാറുകയോ അല്ലെങ്കില്‍ രാജ്യത്തെ ഏതെങ്കിലും ശാസ്ത്ര കേന്ദ്രം സന്ദര്‍ശിക്കുകയോ ചെയ്യണമെന്നും മോദി .
https://www.facebook.com/Malayalivartha


























