മഹാകുംഭമേളയ്ക്ക് വന്‍ ഭക്തജനക്കൂട്ടം.... പ്രയാഗ്‌രാജില്‍ നീണ്ട ഗതാഗതക്കുരുക്ക്

മഹാകുംഭമേളയ്ക്ക് വന്‍ ഭക്തജനക്കൂട്ടം.... പ്രയാഗ്‌രാജില്‍ നീണ്ട ഗതാഗതക്കുരുക്ക്. കുംഭമേള അവസാനിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ഞായറാഴ്ച ആയതിനാല്‍ ഭക്തജനങ്ങള്‍ പുണ്യസ്‌നാനം ചെയ്യാനായി നഗരത്തിലേക്ക് ഒഴുകുന്നു. ഇതോടെ പ്രയാഗ്രാജില്‍ 25 കിലോ മീറ്റര്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
രേവ, വാരണാസി, കാണ്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ നിരന്നു കിടക്കുകയാണ്. ശനിയാഴ്ച മാത്രം 1.11 കോടിയിലധികം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്.
ഞായറാഴ്ച ഇതിലും കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. വാരാന്ത്യമായതിനാല്‍ ശനിയാഴ്ച രാത്രി മുതല്‍ തന്നെ ധാരാളം ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെയോടെ പ്രയാഗ്രാജ് നഗരത്തിലും ഹൈവേകളിലും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, പൊലീസ് പല സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളെ വഴിതിരിച്ചുവിടുന്നു്. എല്ലാ വാഹനങ്ങളും കൊഖ്രാജ് ബൈപാസില്‍ നിന്ന് ഫാഫമൗ ബേല കഷര്‍ പാര്‍ക്കിങ്ങിലേക്ക് തിരിച്ചുവിടുകയാണ്.
ഭക്തര്‍ക്ക് കുംഭമേളയില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും സ്‌നാനം ചെയ്യാനായി വേണ്ടിയുമാണ് ഇങ്ങനെ ചെയ്യുന്നത്. വാഹനത്തിന് പോകാനായി സാധിക്കാത്തത് കൊണ്ട് നിരവധി പേര്‍ കാല്‍നടയായാണ് യാത്ര ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha


























