ഒരു ദിവസം കരഞ്ഞ തന്നെയും പപ്പ തല്ലി; നാല് വയസുകാരി മകള്‍ വരച്ച ചിത്രം വഴിതെളിച്ചത് അമ്മയുടെ മരണകാരണത്തിലേക്ക്

നാല് വയസുകാരി മകള്‍ വരച്ച ചിത്രം വഴിതെളിച്ചത് അമ്മയുടെ മരണകാരണത്തിലേക്ക്. യുവതിയുടെ ആത്മഹത്യയാണെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് സന്ദീപ് ബുധോലിയ ആണ് സൊനാലിയെ കൊലപ്പെടുത്തിയതെന്ന സംശയമുണ്ടാക്കിയത് മകള്‍ വരച്ച ചിത്രവും കുട്ടിയുടെ മൊഴിയുമാണ്. അന്വേഷണത്തില്‍ നിര്‍ണായകമായത് നാല് വയസുകാരി മകള്‍ വരച്ച ചിത്രമാണ്. യുപി ഝാന്‍സിയിലെ കോട് വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാര്‍ കോളനിയിലെ സോനാലി ബേധോലിയ(27) എന്ന യുവതിയാണ് മരിച്ചത്.
ഭര്‍ത്താവ് സന്ദീപ് ബുധോലിയ ആണ് സൊനാലിയെ കൊലപ്പെടുത്തിയതെന്ന സംശയമുണ്ടാക്കിയത് മകള്‍ വരച്ച ചിത്രവും കുട്ടിയുടെ മൊഴിയുമാണ്. സൊനാലി തൂങ്ങിമരിച്ചതെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നത്. ഇതിന് ശേഷം മകള്‍ ദര്‍ശിത സൊനാലിയുടെ കുടുംബത്തോടൊപ്പമായിരുന്നു.
കഴിഞ്ഞ ദിവസം ദര്‍ശിത ഒരു ചിത്രം വരച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് പപ്പ മമ്മിയെ തല്ലി, തലയില്‍ കല്ല് കൊണ്ട് അടിച്ച ശേഷം കെട്ടിത്തൂക്കിയെന്ന് കുട്ടി പറഞ്ഞത്. പപ്പ മമ്മിയെ എപ്പോഴും തല്ലാറുണ്ട്. ഒരു ദിവസം കരഞ്ഞ തന്നെയും പപ്പ തല്ലി. സംസാരിച്ചാല്‍ അമ്മയെ പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പപ്പ പറഞ്ഞതായും കുട്ടി പറഞ്ഞു. ഇതോടെയാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























