പഴനിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

പഴനിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.മലപ്പുറം തൃക്കലങ്ങോട് സ്വദേശികളായ മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്.
പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം നടന്നത്.അപകടത്തില്‍ മുഹമ്മദ് സദക്കത്തുള്ളയുടെ ഭാര്യ രണ്ട് വയസുള്ള മകള്‍ എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. പിതാവും മകനും അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ക്രെയിനെത്തി കാര്‍ അപകട സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























