പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക്, നാളെ മഹാശിവരാത്രി ദിവസത്തെ പുണ്യ സ്നാനത്തോടെ സമാപനം

പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക്, നാളെ മഹാശിവരാത്രി ദിവസത്തെ പുണ്യ സ്നാനത്തോടെ സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്രാജിലേക്ക് ഒഴുകുന്നത്. ഇതുവരെ 62 കോടിയില്‍പ്പരം തീര്‍ത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍.
മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ യൂണിറ്റുകള്‍ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ല്‍പ്പരം ശുചീകരണ തൊഴിലാളികള്‍ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി.
10 കിലോമീറ്ററോളം തൂത്തു വൃത്തിയാക്കി. ശൂചീകരണ യജ്ഞങ്ങളില്‍ ഇത് ലോക റെക്കോര്‍ഡാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാണ്.
കുംഭമേളയിലും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത. ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍, ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍, നടി കത്രീന കൈഫ് എന്നിവര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി.
"
https://www.facebook.com/Malayalivartha


























