പശ്ചിമ ബംഗാളിലും ഒഡീഷയിലും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

പശ്ചിമ ബംഗാളിലും ഒഡീഷയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും കൊല്‍ക്കത്തയിലും ഒഡീഷയിലെ പുരിക്ക് സമീപവുമാണ് ഇന്ന് രാവിലെ 6.10 ന് ഭൂകമ്പം അനുഭവപ്പെട്ടത്.
ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എന്‍സിഎസ് . ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
"
https://www.facebook.com/Malayalivartha


























