തെലങ്കാനയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ 72 മണിക്കൂറായിട്ടും പുറത്തെത്തിക്കാനായില്ല...

തെലങ്കാനയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ 72 മണിക്കൂറായിട്ടും പുറത്തെത്തിക്കാനായില്ല. ഇതുവരെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയൊന്നും തന്നെ ഉണ്ടായിട്ടില്ല. എസ്.ഡി.ആര്‍.എഫ്, ഇന്ത്യന്‍ സൈന്യം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
തൊഴിലാളികള്‍ കുടുങ്ങിയ തുരങ്കത്തില്‍ ചെളിയും വെള്ളവും ഉള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നു്. തുരങ്കത്തില്‍ മണ്ണിടിയാനുള്ള സാധ്യത മുന്നില്‍കണ്ട് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം 2023ല്‍ ഉത്തരാഖണ്ഡിലെ സില്‍ക്കാര തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്‌സ് സംഘത്തെ എത്തിച്ചിട്ടുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ട്.
രണ്ട് എന്‍ജിനീയര്‍മാര്‍, രണ്ട് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, നാല് തൊഴിലാളികള്‍ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റര്‍ ഉള്ളില്‍ കുടുങ്ങിയത്. ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് സ്വദേശികളാണിവര്‍.
രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും വ്യക്തമാക്കി തെലങ്കാന മന്ത്രി .
"
https://www.facebook.com/Malayalivartha


























