പുലര്‍ച്ചെ ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് ബസിലേക്ക് കയറ്റി പീഡിപ്പിച്ചതായി പരാതി

പുലര്‍ച്ചെ ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് ബസിലേക്ക് കയറ്റി പീഡിപ്പിച്ചതായി പരാതി. പൂനെയില്‍ ബസ് ഡിപ്പോയ്ക്കുള്ളിലാണ് സംഭവം നടന്നത്. ബസ് കാത്തു നിന്ന യുവതിയെ ആളൊഴിഞ്ഞ ബസിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് 26കാരി ക്രൂര പീഡനത്തിന് ഇരയായത്. സ്വര്‍ഗേറ്റ് ബസ് സ്റ്റാന്റില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ നിന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വെറും 100 മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്.
ദത്താത്രേയ് രാംദാസ് ഗാഡേ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. പൂനെയില്‍ നിന്ന് ഏകദേശം 100 കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക് പോകാനായി പുലര്‍ച്ചെ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു യുവതി. ഈ സമയം അടുത്തെത്തിയ പ്രതി, യുവതിക്ക് പോകേണ്ട ബസ് അപ്പുറത്ത് ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞു.
ഇത് കേട്ട് അവിടേക്ക് പോയ യുവതിയോട് അവിടെ നിര്‍ത്തിയിട്ടിരുന്ന, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ശിവശാഹി ബസില്‍ കയറാനാണ് ഇയാള്‍ നിര്‍ദേശിച്ചത്. യുവതി ബസില്‍ കയറിയത് പിന്തുടര്‍ന്നെത്തിയ പ്രതി ബസിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവതി പൊലീസിനെ സമീപിച്ച് വിവരം പറഞ്ഞപ്പോള്‍ മാത്രമാണ് സംഭവം പുറത്തറിഞ്ഞത്.
ബസ് ഡിപ്പോയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞത്. എട്ട് സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരണമാണെന്നും പൊലീസ് പറഞ്ഞു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അത്യന്തം അപമാനകരമായ സംഭവമാണ് നടന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയൊന്നും അയാള്‍ അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞ അജിത് പവാര്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പൂനെ കമ്മീഷണറോട് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha


























