Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അഫ്സാനെ കണ്ടു, പരീക്ഷയ്ക്കു പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ടു വരാമെന്ന്... ഷെമിയുടെ ചോദ്യത്തിൽ കണ്ണീരിൽ മറുപടി പറഞ്ഞ് റഹീം : വേദനയോടെ ഉറ്റവരുടെ കബറിടത്തിൽ...

28 FEBRUARY 2025 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കണ്ണീർക്കടൽ താണ്ടി തന്റെ അരികിലെത്തിയ റഹീമിനെ ഷെമി ഏറെ നേരം നോക്കി നിന്നു. അതു കഴിഞ്ഞ് തകർന്ന താടിയെല്ല് മെല്ലെ അനക്കി ഷെമി ഇത്രയും ചോദിച്ചു, ‘അഫ്സാൻ എവിടെയാണ്’. ഇടനെഞ്ച് പൊട്ടുന്ന വേദന കടിച്ചമർത്തി റഹിം ഇങ്ങനെ പറഞ്ഞു. അഫ്സാനെ കണ്ടു, പരീക്ഷയ്ക്കു പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ടു വരാമെന്ന്. അത്രയും പറഞ്ഞപ്പോഴേക്കും റഹമും തകർന്നിരുന്നു.

അഫാന്റെ ആക്രമണത്തിൽ ഇളയ മകൻ അഫ്സാൻ കൊല്ലപ്പെട്ട വിവരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമിയെ അറിയിച്ചിട്ടില്ല. അഫാന്റെ ആക്രമണത്തിലാണ് പരുക്കേറ്റതെന്ന് ഷെമിയും പറഞ്ഞില്ല. പകരം കട്ടിലിൽ നിന്ന് വീണു പരുക്കേറ്റതാണെന്ന് ഷെമി ഭർത്താവിനോട് കള്ളം പറഞ്ഞു. മക്കളുടെ കൊച്ചുകൊച്ചു കള്ളങ്ങൾ പിതാവിൽ നിന്നു മറച്ചു വയ്ക്കുന്ന അമ്മയായിരുന്നു അപ്പോൾ ഷെമി. ഏഴു വർഷങ്ങൾക്കുശേഷം തമ്മിൽക്കണ്ട ഇരുവരും ഒന്നും പറഞ്ഞില്ല. ഒരു മണിക്കൂർ ഷെമിക്കൊപ്പം ഇരുന്ന റഹിം വിങ്ങിപ്പൊട്ടിയാണ് പുറത്തിറങ്ങിയത്.

 

 

‘അവനെക്കുറിച്ചാണ് ചോദിച്ചത്’ കൂട്ടുകാരൻ ജലീലിനോട് ഇത്രയും പറഞ്ഞപ്പോഴേക്കും റഹിം വാവിട്ടു കരഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്‍ റഹിം വിമാനത്താവളത്തില്‍നിന്നു നേരെ എത്തിയത് മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക്. ഭാര്യയുടെയും മക്കളുടെയും ചോരവീണ പേരുമലയിലെ വീട്ടിലേക്കു റഹിമിനെ കൊണ്ടുപോയില്ല. കുഞ്ഞുമകനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും അന്ത്യവിശ്രമം കൊള്ളുന്ന താഴേപാങ്ങോട്ടെ കബറിടത്തിലേക്കാണ് റഹിം പിന്നീട് പോയത്. കുഞ്ഞുമകന്‍ അഫ്‌സാന്റെ ഉള്‍പ്പെടെ പ്രിയപ്പെട്ടവരുടെ കബറിടത്തില്‍ എത്തി റഹിം കണ്ണീരോടെ പ്രാര്‍ഥിച്ചു. റഹിം ആദ്യം തിരക്കിയത് അഫ്‌സാനെ അടക്കിയ സ്ഥലം എവിടെ എന്നാണ്. അവിടെ എത്തി പ്രാര്‍ഥിച്ച ശേഷം മറ്റ് മൂന്നു കബറിടത്തിലും റഹിം എത്തി. അഫ്‌സാന്റെ കബറിടത്തിനു മുന്നില്‍ റഹിം ബന്ധുക്കള്‍ക്കൊപ്പം ഏറെസമയം വിങ്ങിപ്പൊട്ടി നിന്നു. ഓരോ ബന്ധുക്കള്‍ അടുത്തുവന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ റഹിം വിതുമ്പി. ബന്ധുക്കളെ കണ്ട് റഹിം സര്‍വതും നഷ്ടപ്പെട്ടവനെ പോലെ പൊട്ടിക്കരഞ്ഞു.

പ്രവാസത്തിന്റെ കൊടുംചൂടില്‍നിന്ന് കുടുംബത്തിന്റെ തണലിലേക്ക്് ഓടിയെത്താന്‍ ഏറെ വര്‍ഷങ്ങളായി കാത്തിരുന്നതാണ് അബ്ദുല്‍ റഹിം. നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രിയപ്പെട്ട മക്കളും ഭാര്യയും സ്വീകരിക്കാനെത്തുന്നതും സ്വപ്‌നം കണ്ടിരിക്കും റഹിം. ഏതാണ്ട് ഏഴു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് പക്ഷെ പ്രിയപ്പെട്ടവരുടെ ചോരവീണുറഞ്ഞ നാട്ടിലേക്കായിപ്പേയെന്നതാണ് റഹിമിനെ വിടാതെ പിന്തുടരുന്ന ദുര്യോഗം. മക്കളുടെ കളിചിരികള്‍ നിറഞ്ഞുനിന്നിരുന്ന വീട്ടില്‍ ഇപ്പോള്‍ ചുടുചോരയുടെ ഗന്ധമാണ്. ഏറെ സ്‌നേഹിച്ചിരുന്ന കുഞ്ഞുമകനെ ക്രൂരമായി കൊന്ന് മൂത്തമകന്‍ പൊലീസിന്റെ പിടിയില്‍. കണ്ണിലെണ്ണയൊഴിച്ച് ഭര്‍ത്താവിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ഭാര്യ പരുക്കേറ്റ് ആശുപത്രിയില്‍. സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാന്‍ പ്രിയപ്പെട്ടവരാരുമില്ലാത്ത അവസ്ഥ.

 

 

രാവിലെ ഏഴരയോടെ ദമാമില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റഹിം ആദ്യം ഡി.കെ.മുരളി എംഎല്‍എയെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. സൗദിയില്‍ ബിസിനസ് തകര്‍ന്ന് സാമ്പത്തികപ്രതിസന്ധിയിലായതിനു പിന്നാലെ ഇഖാമ പുതുക്കാതെ നിയമപ്രശ്‌നം കൂടി വന്നതോടെ കഴിഞ്ഞ് ഏഴു വര്‍ഷമായി നാട്ടിലേക്കു തിരിച്ചെത്താന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു റഹിം. കടബാധ്യതകള്‍ വീട്ടാന്‍ വേണ്ടി പെടാപ്പാട് പെടുന്നതിനിടെയാണ് ഇടിത്തീ പോലെ നാട്ടിലെ വിവരങ്ങള്‍ എത്തുന്നത്. ജീവിതത്തില്‍ താങ്ങും തണലുമാകേണ്ട മൂത്തമകന്‍ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി ക്രൂരമായി കൊന്നുതള്ളിയെന്ന വാര്‍ത്ത കേട്ട് റഹിം ഞെട്ടിത്തരിച്ചു പോയി. ദമാമിലെ കടയില്‍ ജോലി ചെയ്യുമ്പോഴാണ് നാട്ടില്‍നിന്ന് സഹോദരിയുടെ മകന്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചത്. സഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യയുടെയും മരണവിവരമാണ് ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മകന്റെ ക്രൂരതകള്‍ ഒന്നൊന്നായി കേട്ട് റഹിം തകര്‍ന്നുപോയി. ഏതുവിധേനെയും നാട്ടിലെത്തണമെന്ന് റഹിമിന്റെ ആഗ്രഹത്തിനൊപ്പം സൗദിയിലെ മലയാളികളായ സന്നദ്ധപ്രവര്‍ത്തകരും നാട്ടിലെ രാഷ്ട്രീയ നേതാക്കളും ചേര്‍ന്നതോടെ തിരിച്ചുവരവിന് കളമൊരുങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends