പണം തട്ടിപ്പ് കേസില്‍ നടിമാരായ തമന്നയെയും കാജല്‍ അഗര്‍വാളിനെയും പൊലീസ് ചോദ്യം ചെയ്യും

പണം തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ക്രിപ്‌റ്റോകറന്‍സി കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി പൊലീസ് നടിമാരെ ചോദ്യം ചെയ്യുക. പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍നിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജല്‍ അഗര്‍വാള്‍ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത് 100 പേര്‍ക്കു കാറുകള്‍ സമ്മാനമായി നല്‍കി. മുംബൈയില്‍ നടന്ന പരിപാടിയിലും അവര്‍ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണു പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. 60 കോടി രൂപയുടെ തട്ടിപ്പാണ് ക്രിപ്‌റ്റോകറന്‍സി കമ്പനി നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























