കാമുകിയെ മടിയിലിരുത്തി നഗരത്തിലൂടെ ബുള്ളറ്റ് ഓടിച്ച കാമുകന് പണികിട്ടി

ബെംഗളൂരുവില്‍ കാമുകിക്ക് സംഭവിച്ച മൂഡ്ഓഫ് മാറ്റാന്‍ യുവതിയെ മടിയിലിരുത്തി കാമുകന്‍ നഗരമധ്യത്തിലൂടെ ബൈക്ക് ഓടിച്ചു. തുടര്‍ന്ന് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സിറ്റി പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ബെംഗളൂരു ട്രാഫിക് പൊലീസ് എക്സിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം നടന്നത്.
അതേസമയം ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 'ഹലോ ത്രില്‍ തേടുന്നവരേ, റോഡ് സ്റ്റണ്ടുകള്‍ക്കുള്ള വേദിയല്ല! നിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതമായി വാഹനമോടിക്കൂ. നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം,' എന്നാണ് എക്സിലെ പൊലീസ് ട്വീറ്റ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഹെബ്ബാള്‍ ട്രാഫിക് പോലീസ് വാഹന നമ്പര്‍ ട്രാക്ക് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ 22,000ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞിരുന്നു. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല, യുവതിക്കെതിരെയും നടപടിയെടുക്കണമെന്ന് നിരവധിപേര്‍ കമന്റിലൂടെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























