കൈയ്യില്‍ പണമില്ല.... റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം.... ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

കൈയ്യില്‍ പണമില്ല.... റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം.... ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. കോട്ടയത്ത് 62-കാരനായ ഝാര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഇയാളെ റെയില്‍വേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. ഝാര്‍ഖണ്ഡ് സ്വദേശിയായ ശിവകുമാര്‍ സിങ്ങിനെയാണ് പിടികൂടിയത്.
കോട്ടയംഏറ്റുമാനൂര്‍ സെക്ഷനില്‍ നിരന്തരം ട്രാക്കുകളില്‍ കല്ലു വയ്ക്കുന്നതു കണ്ടെത്തിയതോടെ റെയില്‍വേ സുരക്ഷാസേന രഹസ്യ നിരീക്ഷണം തുടങ്ങിയിരുന്നു. പരിശോധനയില്‍ ഏറ്റുമാനൂരിനു സമീപത്തായി രണ്ടിടങ്ങളില്‍ പാളത്തില്‍ കല്ലെടുത്തുവച്ചതു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവകുമാര്‍ സിങ്ങാണ് പാളത്തില്‍ കല്ലുകള്‍ വെക്കുന്നതെന്ന് കണ്ടെത്തി.
അതേസമയം മകന്റെ മര്‍ദനം സഹിക്കാനാവാതെ ട്രെയിന്‍ കയറി കേരളത്തില്‍ എത്തിപ്പെടുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്നും മക്കളെ കാണണമെന്നും തോന്നിയതോടെ പാളത്തില്‍ കല്ലെടുത്തുവച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ശിവകുമാര്‍ സിങ്ങിനെ ചികിത്സയ്ക്കായി പുനരധിവാസകേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























