മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും... ലഹരിവിരുദ്ധഭാരതം പടുത്തുയര്‍ത്താന്‍ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ലഹരിവിരുദ്ധഭാരതം പടുത്തുയര്‍ത്താന്‍ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
29 കള്ളക്കടത്തുകാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തു.യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പണത്തിന്റെ അത്യാര്‍ത്തിക്ക് വേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ലെന്ന് വ്യക്തമാക്കി അമിത് ഷാ
മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും. നിര്‍ദയവും സൂക്ഷ്മവുമായ അന്വേഷണങ്ങളിലൂടെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവെന്നും അമിത് ഷാ .
"
https://www.facebook.com/Malayalivartha



























