അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്. അച്ഛന്‍ ശകാരിച്ചതിനുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വില്ലുപുരം സ്വദേശിനിയായ ഇന്ദു ആണ് മരിച്ചത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ തെറ്റായ പിന്‍ നല്‍കിയതിന് അച്ഛന്‍ ശകാരിച്ചിരുന്നു.
ശകാരിച്ചതിലുള്ള മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ഒബിസി കാറ്റഗറിയിലാണ് ഇന്ദുവിന് നീറ്റ് അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇതിന് വേണ്ടി അച്ഛന്‍ ഒരു സര്‍ക്കാര്‍ ജനസേവന കേന്ദ്രത്തിലേക്ക് പോയി. അവിടെ വെച്ച് അപേക്ഷ നല്‍കുന്നതിനിടെ ഇന്ദുവിന്റെ ഫോണിലേക്ക് അപേക്ഷയുടെ ഭാഗമായ പിന്‍ ലഭിച്ചു. ഇത് അറിയാനായി അച്ഛന്‍ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ രണ്ട് തവണയും പറഞ്ഞുകൊടുത്തത് തെറ്റിപ്പോയി.
തിരികെ വീട്ടിലെത്തിയ അച്ഛന്‍ പിന്‍ തെറ്റിച്ച് പറഞ്ഞുകൊടുത്തതിന്റെ പേരില്‍ ഇന്ദുവിനെ ശകാരിച്ചു. ഇതാണ് ജീവനൊടുക്കാന്‍ പ്രേരണയായതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയെഴുതി എങ്കിലും മെച്ചപ്പെട്ട മാര്‍ക്ക് ലഭിക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം വീണ്ടും പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി.
https://www.facebook.com/Malayalivartha



























