ബംഗളുരുവില്‍ 42കാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളുരുവില്‍ 42കാരനെ ആശുപത്രിവളപ്പില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊഡിഗെഹള്ളി ഫ്‌ലൈ ഓവറിന് സമീപം ഒരു സ്വകാര്യ ആശുപത്രിയുടെ പരിസരത്താണ് ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്യാല നഗര്‍ സ്വദേശിയായ അശ്വിനി കുമാര്‍ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയ അശ്വിനി കുമാറിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ഇവിടെ എത്തിയപ്പോഴാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്. കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു അശ്വനി കുമാറിന്റെ ശരീരം. വിന്‍ഡോ തകര്‍ത്താണ് പൊലീസ് കാറിന്റെ ഡോര്‍ തുറന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വാഹനത്തില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അതേസമയം ശരീരത്തില്‍ പൊള്ളലേറ്റത് പോലുള്ള അടയാളങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അസ്വഭാവിക മരണത്തിന് കൊഡിഗെഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
https://www.facebook.com/Malayalivartha



























