ഉത്തരാഖണ്ഡ് മന-ബദ്രിനാഥ് മേഖലയില്‍ വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തില്‍ മരണം എട്ടായി...

ഉത്തരാഖണ്ഡ് മന-ബദ്രിനാഥ് മേഖലയില്‍ വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തില്‍ മരണം എട്ടായി. മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങിയ ഒരാളെ ഇന്നലെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡ് സ്വദേശികളായ അനില്‍ കുമാര്‍, അരവിന്ദ് കുമാര്‍ സിംഗ്, ഹിമാചല്‍ സ്വദേശി ഹര്‍മേഷ് ചന്ദ്, ഉത്തര്‍പ്രദേശ് സ്വദേശി അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. മോഹീന്ദ്ര പാല്‍, ജിതേന്ദ്ര സിംഗ്(ഹിമാചല്‍ പ്രദേശ്), മഞ്ജീത് യാദവ്(ഉത്തര്‍പ്രദേശ്) ,അലോക് യാദവ്(ഉത്തരാഖണ്ഡ്) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെത്തിയിരുന്നു.
54 തൊഴിലാളികളില്‍ ബാക്കി എല്ലാവരെയും രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) ഡോഗ് സ്‌ക്വാഡിന്റെയും ഡല്‍ഹിയില്‍ നിന്ന് ഗ്രൗണ്ട് പെനട്രേഷന്‍ റഡാറിന്റെയും സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു ദുരന്തം. ചമോലി ജില്ലയിലെ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മനാ ഗ്രാമത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ലേബര്‍ ക്യാമ്പിലുണ്ടായിരുന്ന തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ക്യാമ്പിലെ എട്ട് കണ്ടെയ്നര്‍ ഷെഡുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. മഞ്ഞുമലയ്ക്കൊപ്പം ഉരുണ്ടുമാറിയ കണ്ടെയ്നുകള്‍ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. കനത്ത മഞ്ഞുവീഴ്ചയും കഠിനമായ കാലാവസ്ഥയും കാര്യമാക്കാതെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























