വളർത്തുപൂച്ചയുടെ വിയോഗം താങ്ങാനാകാതെ 32കാരി ജീവനൊടുക്കി..യുവതി രണ്ടുദിവസം പൂച്ചയുടെ ശരീരം വീട്ടിൽ സൂക്ഷിച്ചിരുന്നു..മറവുചെയ്യാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം പൂജ വാശിപിടിച്ചതായും ബന്ധുക്കൾ..

വളർത്തുപൂച്ചയുടെ വിയോഗം താങ്ങാനാകാതെ 32കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. പൂജ എന്ന യുവതിയാണ് മരിച്ചത്. രണ്ടുദിവസം മുൻപാണ് പൂജയുടെ വളർത്തുപൂച്ച ചത്തത്. അരുമമൃഗം ജീവിതത്തിലേയ്ക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ച യുവതി രണ്ടുദിവസം പൂച്ചയുടെ ശരീരം വീട്ടിൽ സൂക്ഷിച്ചിരുന്നു.എട്ടുവർഷം മുൻപ് ഡൽഹി സ്വദേശിയെ പൂജ വിവാഹം കഴിച്ചിരുന്നു. രണ്ടുവർഷത്തിനുശേഷം വിവാഹമോചിതയായി. പിന്നീട് അമ്മ ഗജ്‌റ ദേവിക്കൊപ്പം പിതാവിന്റെ വീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്.
വിവാഹമോചനത്തിന് ശേഷം വലിയ ഏകാന്തത അനുഭവിച്ച യുവതി ഒരു പൂച്ചയെ വളർത്താൻ തീരുമാനിക്കുകയും ദത്തെടുക്കുകയുമായിരുന്നു.
ഏകാന്തതയിൽ നിന്ന് രക്ഷനേടാനാണ് പൂജ പൂച്ചയെ വളർത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ദിവസം മുഴുവനും പൂച്ചയോടൊപ്പം ചെലവഴിക്കുന്നതായിരുന്നു പൂജയും ശീലം. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ആ അരുമമൃഗത്തിന് ജീവൻ നഷ്ടമായി.പൂച്ചയെ മറവുചെയ്യാൻ ഗജ്റ ദേവി ആവശ്യപ്പെട്ടപ്പോൾ പൂജ നിരസിച്ചു. പൂച്ച ജീവിതത്തിലേയ്ക്ക് തിരികെ വരുമെന്നായിരുന്നു യുവതി പറഞ്ഞത്. രണ്ടുദിവസം പൂച്ചയുടെ ശരീരം നിലത്തുവയ്ക്കാതെ പൂജ കൊണ്ടുനടന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.
മറവുചെയ്യാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം പൂജ വാശിപിടിച്ചതായും ബന്ധുക്കൾ പറഞ്ഞു.എന്നാൽ രണ്ടുദിവസം കാത്തിരുന്നിട്ടും പൂച്ചയ്ക്ക് ജീവൻ തിരികെ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ യുവതി സ്വന്തം മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. മകൾ തൂങ്ങി നിൽക്കുന്നത് കണ്ട് ഗജ്‌റ ദേവിയുടെ നിലവിളികേട്ടെത്തിയ അയൽക്കാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha



























