പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

കര്‍ണാടക ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിയമസഭ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, നടന്മാരായ ശിവരാജ്കുമാര്‍, കിഷോര്‍, നടി പ്രിയങ്ക മോഹന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഈ മാസം 8 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കന്നഡ സിനിമ, ഇന്ത്യന്‍ സിനിമ, ഏഷ്യന്‍ സിനിമ, ലോക സിനിമ എന്നിങ്ങനെ നാല് വിഭാഗങ്ങളായി സിനിമകളെ തരംതിരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍, ''വാഴൈ'', ''മെയ്യ്യഴകന്‍'', ''അമരന്‍'' തുടങ്ങിയ തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഓറിയോണ്‍ മാളിലാണ് പരിപാടി നടക്കുന്നത്.
https://www.facebook.com/Malayalivartha



























