ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാല്‍ അസുഖം മാറും: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുപൊള്ളിച്ച് മാതാപിതാക്കള്‍

ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാല്‍ അസുഖം ഭേദമാകുമെന്ന്് പറഞ്ഞ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുപൊള്ളിച്ച് മാതാപിതാക്കള്‍. രോഗം ഭേദമാകാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് മാതാപിതാക്കള്‍ 40 തവണ ഇരുമ്പുകമ്പി ചൂടാക്കി വച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചാല്‍ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേല്‍പ്പിച്ചതിനു പിന്നില്‍. 10 ദിവസം മുന്‍പ് കുട്ടിക്കു പനി ഉണ്ടായിരുന്നെന്നും കരഞ്ഞിരുന്നതായും നബരംഗ്പുര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സന്തോഷ് പറഞ്ഞു. രോഗങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുമെന്നും ഡോ. സന്തോഷ് അറിയിച്ചു.
https://www.facebook.com/Malayalivartha



























