ഇന്ത്യക്ക് ഭീഷണിയായി ശത്രു രാജ്യങ്ങൾ..റഷ്യയും പാക്കിസ്ഥാനും തമ്മിൽ റെയിൽമാർഗം നേരിട്ടു വാണിജ്യബന്ധം ആരംഭിക്കുന്നു..നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം കടൽമാർഗമാണ്...

ഇന്ത്യക്ക് ഭീഷണിയായി ശത്രു രാജ്യങ്ങൾ. റഷ്യയും പാക്കിസ്ഥാനും തമ്മിൽ റെയിൽമാർഗം നേരിട്ടു വാണിജ്യബന്ധം ആരംഭിക്കുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നു ചരക്കുകൾ ട്രെയിനിൽ ഇറാൻ അതിർത്തിയിലെത്തിച്ച ശേഷം ഇറാൻ, തുർക്ക്മെനിസ്ഥാൻ, കസഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ കടന്നു റഷ്യയിലെത്തിക്കാനാണു ശ്രമം. ഈമാസം 15ന് പരീക്ഷണയോട്ടം നടത്തുമെന്ന് പാക്ക് റെയിൽവേ ചരക്കുവിഭാഗം മേധാവി സൂഫിയ സർഫറാസ് ഡോഗർ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്ഥാനും താലിബാൻ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടർന്നു നിലവിൽ കരമാർഗബന്ധം സാധ്യമല്ലാത്ത പശ്ചാത്തലത്തിലാണ് റഷ്യയും പാക്കിസ്ഥാനും റെയിൽമാർഗത്തിലേക്കു തിരിഞ്ഞത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം കടൽമാർഗമാണ്. എണ്ണയും പ്രകൃതിവാതകവും ഉരുക്കും മറ്റുമാണ് റഷ്യ റെയിൽമാർഗം കയറ്റുമതി ചെയ്യാനുദ്ദേശിക്കുന്നത്. കാർഷികോൽപന്നങ്ങളും പരുത്തിത്തുണി ഉൽപന്നങ്ങളുമാകും പാക്കിസ്ഥാൻ കയറ്റുമതി ചെയ്യുക.റ
ഷ്യയ്ക്കും ഇറാനും യുഎസ് ഏർപ്പെടുത്തിയ ഉപരോധം അവഗണിച്ചാണു പാക്കിസ്ഥാന്റെ നീക്കം. കഴിഞ്ഞ ഒക്ടോബറിലാണ് പാക്കിസ്ഥാനും റഷ്യയും തമ്മിൽ വാണിജ്യക്കരാർ ഒപ്പിട്ടത്. ഫെബ്രുവരി 18ന് ഇറാനും റഷ്യയും തമ്മിൽ ഗതാഗത ഉടമ്പടി ഒപ്പിട്ടതോടെ അവസാനകടമ്പ കടന്നു.2022 ഫെബ്രുവരിയിൽ യുക്രെയ്നിനെ റഷ്യ ആക്രമിച്ച ദിവസം അന്നത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോസ്കോയിൽ എത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായത്. കഴിഞ്ഞ കൊല്ലം റഷ്യൻ പ്രധാനമന്ത്രി മിഖയിൽ മിഷുടിനും ഉപപ്രധാനമന്ത്രി അലെക്സി ഓവർച്ചുക്കും പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു.ഏതായാലും ഈ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് .
https://www.facebook.com/Malayalivartha



























