ബംഗളൂരുവില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച് തലസ്ഥാനത്തേക്ക് ട്രെയിന്‍ മാര്‍ഗ്ഗം 57 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ കടത്തിയ കേസിലെ പ്രതി ലിയോണ്‍ ജോണ്‍സന് 2023 കഴക്കൂട്ടം ലഹരിക്കടത്ത് കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് കഴക്കൂട്ടം പോലീസിന്റെ ഹര്‍ജി

ബംഗളൂരുവില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച് തലസ്ഥാനത്തേക്ക് ട്രെയിന്‍ മാര്‍ഗ്ഗം എം.ഡി.എം.എ കടത്തിയ കേസിലെ പ്രതി ലിയോണ്‍ ജോണ്‍സന് 2023 ലെ കഴക്കൂട്ടം ലഹരിക്കടത്ത് കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ മുമ്പാകെയാണ് കഴക്കൂട്ടം പോലീസ് ജാമ്യം റദ്ദാക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2024 ഡിസംബര്‍.26 നാണ് മലദ്വാരത്തില്‍ എം.ഡി.എം.എ ഒളിപ്പിച്ച് കടത്തിയ പ്രതിയെ തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. മേനംകുളം തുമ്പ പുതുവല്‍ പുരയിടത്തില്‍ ഡാലിയ ഹൗസില്‍ അജിത് ലിയോണ്‍ എന്ന ലിയോണ്‍ ജോണ്‍സണെ(32)യാണ് സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂര്‍ ബസ് സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയ ഇയാളെ പരിശോധിക്കുന്നതിനിടെയാണ് ഒളിപ്പിച്ച് കടത്തിയ 57ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ എം.ഡി.എം.എ എത്തിച്ചത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ലിയോണ്‍ ജോണ്‍സണ്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
2023 ല്‍ കഴക്കൂട്ടം , തുമ്പ, കഠിനംകുളം, കടയ്ക്കാവൂര്‍ സ്റ്റേഷനുകളിലായി ബോംബേറ് കേസ്, ലഹരി മരുന്ന് വടം,വധശ്രമം,മോഷണം,പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഗുണ്ടാവിരുദ്ധ നിയമപ്രകാരവും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























