വീണ്ടും ഞെട്ടിക്കുന്ന കൊലപാതക വാർത്ത..വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് 20കാരിയെ, ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു..

വീണ്ടും ഞെട്ടിക്കുന്ന കൊലപാതക വാർത്ത . കേരളത്തിൽ രണ്ടു മാസമായിട്ട് കേരളത്തിൽ അത്തരം വാർത്തകൾ കേട്ട് മനസ് മരവിച്ചിരിക്കുകയാണ് . അതിനിടയിലാണ് ഈ ഒരു വാർത്ത . വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് 20കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. ഐശ്വര്യ മഹേഷ് ലോഹർ ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയായ പ്രശാന്ത് കുന്ദേകർ (29) ആണ് പ്രതി.നാഥ് പായ് സർക്കിളിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഐശ്വര്യ താമസിച്ചിരുന്നത്.
ഇവിടെ വച്ചാണ് കൊല നടന്നത്. ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതകം. പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രശാന്ത്. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞ ഒരു വർഷമായി പ്രശാന്ത് യുവതിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തിൽ നിന്നുള്ള പ്രതിയായ 29 കാരനായ പ്രശാന്ത് കുണ്ടേക്കറിന് ഐശ്വര്യയെ ഇഷ്ടമായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി ഐശ്വര്യയെ പിന്തുടരുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെ വിഷം നിറച്ച കുപ്പിയുമായി ഇയാൾ ഐശ്വര്യയുടെ അമ്മായിയുടെ വീട്ടിലെത്തി.
മകളെ വിവാഹം കഴിക്കണമെന്ന് പ്രശാന്ത് ഐശ്വര്യയുടെ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം സാമ്പത്തിക ഭദ്രതയുണ്ടാകട്ടെ എന്നായിരുന്നു പ്രതികരണം.ഇന്നലെ ഐശ്വര്യ താമസിക്കുന്ന വീട്ടിലെത്തിയ പ്രശാന്ത് തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.ഐശ്വര്യയോട് തന്നെ വിവാഹം കഴിക്കണമെന്ന് പ്രതി ഒരിക്കൽക്കൂടി നിർബന്ധിച്ചു, എന്നാൽ ഐശ്വര്യ വിസമ്മതിച്ചുപ്പോൾ വിഷം കുടിക്കാൻ നിർബന്ധിച്ചു. ഐശ്വര്യ എതിർത്തതോടെ പ്രശാന്ത് പോക്കറ്റിൽ നിന്ന് കത്തി പുറത്തെടുത്ത് കഴുത്തറുത്തു.
https://www.facebook.com/Malayalivartha



























