കണ്ണീര്‍ക്കാഴ്ചയായി... ഗുണ്ടല്‍പേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബെംഗളുരുവില്‍ ഗുണ്ടല്‍പേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. പരുക്കേറ്റ 13 പേരില്‍ 3 കുട്ടികളുടെ നില ഗുരുതരമാണ്. കാര്‍ യാത്രികരായ മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ മുക്കണ്ണന്‍ അബ്ദുല്‍ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവരാണു മരിച്ചത്.
കാറോടിച്ചിരുന്ന ഷഹ്‌സാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അസീസും കുടുംബവും മണ്ഡ്യയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു.
മൈസൂരുവില്‍ നിന്ന് ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha