ന്യൂഡല്‍ഹിയിലെ മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മേജര്‍ ജനറല്‍ പി.വി. ലിസമ്മ ചുമതലയേറ്റു...

ന്യൂഡല്‍ഹിയിലെ മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മേജര്‍ ജനറല്‍ പി.വി. ലിസമ്മ ചുമതലയേറ്റു. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇവര്‍ വിവാഹത്തിനുശേഷം 34 വര്‍ഷമായി കൊല്ലം പുനലൂരിലാണ് താമസം.
ജലന്ധര്‍ മിലിട്ടറി ആശുപത്രി സ്‌കൂള്‍ ഓഫ് നഴ്സിങ്ങിലെ പൂര്‍വവിദ്യാര്‍ഥിയാണ്.മേജര്‍ ജനറല്‍ പി.ഡി. ഷീന വിരമിച്ച ഒഴിവിലാണ് ലിസമ്മയുടെ നിയമനം. 1986-ലാണ് മിലിട്ടറി നഴ്സിങ് സര്‍വീസില്‍ ചേര്‍ന്നത്. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.
ബെംഗളൂരു എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയില്‍ പ്രിന്‍സിപ്പല്‍ മേട്രണ്‍, ഈസ്റ്റേണ്‍ കമാന്‍ഡിലെ കമാന്‍ഡ് ആശുപത്രി, ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനത്തെ മിലിട്ടറി നഴ്സിങ് സര്‍വീസില്‍ ബ്രിഗേഡിയര്‍, പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള എംഎന്‍എസില്‍(അഡ്മിന്‍) ബ്രിഗേഡിയര്‍, റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആര്‍മി ആശുപത്രിയില്‍ പ്രിന്‍സിപ്പല്‍ മേട്രണ്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha