ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശിച്ച മോക് ഡ്രില്‍ നാളെ നടക്കും. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രം എന്തുകൊണ്ടെന്ന് അവഗണിച്ചെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. അതേസമയം ബൈസരണ്‍ വാലിയില്‍ നിന്ന് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ സൈന്യം പിടികൂടി.
അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബാരാമുള്ള, പൂഞ്ച്, രജൗരി ഉള്‍പ്പെടെ 8 ഇടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏപ്രില്‍ 19 ലെ ജമ്മുകശ്മീര്‍ യാത്ര പ്രധാനമന്ത്രി റദ്ദാക്കിയിട്ടും ഇന്റലിജന്‍സ് വിവരം കേന്ദ്രം അവഗണിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അതിര്‍ത്തി സംസ്ഥാനങ്ങളിലെ മോക്ഡ്രില്‍ നടത്തേണ്ട പ്രദേശങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം തയാറാക്കി. മൂന്ന് വിഭാഗമായി തിരിച്ച് 259 ഇടങ്ങളിലാണ് പരിശീലനം നടക്കുക. മെട്രോകള്‍, സൈനിക കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, പോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് പ്രഥമ പരിഗണന. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് രാജ്യമെന്നും ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്നും രാഹുല്‍ ഉറപ്പു നല്‍കി.
https://www.facebook.com/Malayalivartha