കേരള സര്‍വകലാശാല പഠന വകുപ്പുകളില്‍ നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക് മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം...

കേരള സര്‍വകലാശാല പഠന വകുപ്പുകളില്‍ നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക് മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 16 മേജര്‍ വിഷയങ്ങളിലാണ് നാലു വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാം.
മലയാളവും കേരള പഠനം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ് & ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി, മാത്തമാറ്റിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ് എന്നിവയാണ് മേജര്‍ വിഷയങ്ങള്‍.
ഒപ്പം ലോകത്താകമാനം സ്വീകാര്യതയുള്ള നൂതന വിഷയങ്ങളുള്‍പ്പെടെ മൈനറായും പഠിക്കാം. ഡേറ്റ സയന്‍സ്, ഡേറ്റ അനലിറ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, സപ്ലൈചെയിന്‍, നാനോ സയന്‍സ്, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫങ്ഷനല്‍ മെറ്റീരിയല്‍സ്, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി 50ലധികം മൈനര്‍ വിഷയങ്ങളുണ്ട്. നിശ്ചിത ക്രെഡിറ്റ് മൈനര്‍ വിഷയത്തില്‍ നേടിയാല്‍ ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരാം.
മൂന്നുവര്‍ഷത്തില്‍ നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ബി.എ, ബി.എസ്‌സി, ബി.ബി.എ, ബി.കോം ബിരുദം നേടി പുറത്തുപോകാനും അവസരമുണ്ട്. മൂന്നു വര്‍ഷത്തില്‍ 75 ശതമാനം നേടുന്നവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് പഠിക്കാം. നാലുവര്‍ഷ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ''ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്'' ബിരുദം ലഭിക്കും. സര്‍വകലാശാല ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവക്ക് ഇത് ആദ്യ കാല്‍വെയ്പ്പാകുന്നതാണ്.
"
https://www.facebook.com/Malayalivartha