ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

ജമ്മു-കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. അതേസമയം, പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബാരാമുള്ള, പൂഞ്ച്, രജൗരി ഉള്‍പ്പെടെ 8 ഇടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏപ്രില്‍ 19 ലെ ജമ്മുകശ്മീര്‍ യാത്ര പ്രധാനമന്ത്രി റദ്ദാക്കിയിട്ടും ഇന്റലിജന്‍സ് വിവരം കേന്ദ്രം അവഗണിച്ചെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha